ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ ഉണ്ടായ മാറ്റങ്ങള്‍ ആ പ്രദേശങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും അവകാശങ്ങളും അവിടുത്തെ ജനങ്ങള്‍ക്ക് ഇതോടെ ലഭ്യമായെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. മുത്തലാഖ് പോലെ സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങളില്‍ നിന്ന് മോചനം നേടാനും കശ്മീരി പെണ്‍കുട്ടികള്‍ക്കായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീര്‍ ജനതക്ക് തുല്യനീതി ലഭിച്ചെന്ന് രാഷ്ട്രപതി - ram nath kovind
മുത്തലാഖ് പോലെ സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങളില്‍ നിന്ന് മോചനം നേടാന്‍ കശ്മീരി പെണ്‍കുട്ടികള്‍ക്കായെന്നും രാംനാഥ് കോവിന്ദ്
രാഷ്ട്രപതി
രാജ്യത്തിന്‍റെ പുരോഗതിക്ക് ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. അതിവേഗ വികസനവും സുതാര്യമായ ഭരണകൂടവും രാജ്യത്തെ ജനങ്ങള്‍ സ്വപ്നം കാണുന്നുണ്ട്. ജനങ്ങളുടെ ആഗ്രഹങ്ങളോടും ചിന്തകളോടും പ്രതികരിക്കുകയെന്നത് ഭരണാധികാരികളുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.