ഹൈദരാബാദ്: രാജ്യം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ന്‍റെ വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചത് സാങ്കേതിക തകരാർ കൊണ്ടാണെന്നും നിരാശയോടെ കാണേണ്ടതില്ലെന്നും ബിർള പ്ലാനിറ്റോറിയത്തിന്‍റെയും സയൻസ് സെന്‍ററിന്‍റെയും ഡയറക്ടർ സിദ്ധാർഥ് ഇടിവി ഭാരതിനോട് പറഞ്ഞു.
ചന്ദ്രയാൻ 2: നിരാശയോടെ കാണേണ്ടതില്ലെന്ന് സയൻസ് സെന്‍റർ ഡയറക്ടർ സിദ്ധാർഥ് - ചാന്ദ്രയാൻ 2
അതീവ മുൻകരുതലിന്‍റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. വിക്ഷേപണത്തിന് മുമ്പ് തകരാർ കണ്ടെത്താനായത് സന്തോഷകരമാണെന്നും സിദ്ധാർഥ്.
വിക്ഷേപണത്തിന് തൊട്ടുമുമ്പാണ് ക്രയോജനിക് എഞ്ചിന് ചെറിയ ലീക്കുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ 2.51 ന് നടത്താനിരുന്ന വിക്ഷേപണം മാറ്റിവച്ചത്. ഇത്തരമൊരു തകരാർ പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിൽ കണ്ടെത്തിയാൽ വിക്ഷേപണം നടത്തുന്നത് സുരക്ഷിതമല്ല. അതീവ മുൻകരുതലിന്‍റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. വിക്ഷേപണത്തിന് മുമ്പ് തകരാർ കണ്ടെത്താനായത് സന്തോഷകരമാണെന്നും സിദ്ധാർഥ് പറഞ്ഞു. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.