ബംഗളൂരു: ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ 'ചന്ദ്രയാന്‍ 2' വിജയത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ചന്ദ്രയാൻ–2 വിക്രം ലാൻഡർ ചന്ദ്രന്‍റെ ഏറ്റവും അടുത്ത് എത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നു പുലർച്ചെ 3.42 ലാന്‍ഡര്‍ ഭ്രമണപഥം വീണ്ടും മാറ്റി ലാന്‍ഡര്‍ ചന്ദ്രനോട് കൂടുതല്‍ അടുത്തു. മുൻനിശ്ചയപ്രകാരം വിക്രം ലാൻഡറിലെ പ്രത്യേക പൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ച് 3.42 ന് 35 –97 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ലാൻഡർ എത്തിച്ചതായി ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒൻപതു സെക്കൻഡ് മാത്രമാണ് പുതിയ ഭ്രമണപഥത്തിലേക്ക് മാറാൻ ശാസ്ത്രജ്ഞർക്കു വേണ്ടിവന്നത്.
ചന്ദ്രയാന്‍ 2; ചരിത്രത്തിലേക്ക് മണിക്കൂറുകള്‍ മാത്രം - Chandrayaan-2's second de-orbiting manoeuvre executed: ISRO
ചന്ദ്രയാൻ–2 വിക്രം ലാൻഡർ ഇന്നു പുലർച്ചെ 3.42ന് ഭ്രമണപഥം വീണ്ടും മാറ്റി ചന്ദ്രനോട് കൂടുതല്‍ അടുത്തു. മുൻനിശ്ചയപ്രകാരം വിക്രം ലാൻഡറിലെ പ്രത്യേക പൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ച് 3.42 ന് 35–97 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് ലാൻഡർ എത്തിച്ചതായി ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.
96–125 എന്ന ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ–2 ഓർബിറ്റർ നിലകൊള്ളുന്നത്. ഇതിനു താഴെയുള്ള 35– 97 ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ലാന്‍ഡർ. ശനിയാഴ്ച പുലർച്ചെ നടത്തുന്ന അടുത്ത ഘട്ടത്തിലൂടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സുരക്ഷിതമായി ഇറക്കുകയെന്നതാണ് ഐഎസ്ആർഒ ശാസ്ത്രസംഘത്തിന്‍റെ അടുത്ത ദൗത്യം. ഇതോടെ ചന്ദ്രന്‍റെ രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്ര ലോകത്തിന്‍റെ പരീക്ഷണങ്ങള്‍ ആരംഭിക്കും. ഓർബിറ്റർ, ലാൻഡർ ഘടകങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഐഎസ്ആർഒ വാർത്താക്കുറിപ്പ് വിശദീകരിച്ചു.
സെപ്റ്റംബർ എഴിന് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാകും ദൗത്യത്തിലെ അവസാനത്തേതും നിർണായകവുമായ സോഫ്റ്റ് ലാൻഡിങ് ഘട്ടം. ലാൻഡിങ്ങിനുള്ള കൃത്യം സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നു തുടങ്ങും. ഇതിലൂടെ പുലർച്ചെ 1.30 നും 2.30നുമിടയിൽ ചന്ദ്രനിൽ ലാൻഡർ എത്തിക്കാനാണ് ശ്രമമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ-2 ഓർബിറ്ററിൽ നിന്നു വേർപെടുത്തിയ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള പ്രവർത്തനത്തിന്‍റെ ഭാഗമായി നടന്ന ആദ്യ ഭ്രമണപഥം ചുരുക്കൽ തിങ്കളാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.