ചന്ദ്രനരികെ ചന്ദ്രയാന്‍ 2; സെപ്റ്റംബർ ഏഴിന് ചന്ദ്രനില്‍
അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. സെപ്‌റ്റംബര്‍ എഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ പേടകം ചന്ദ്രനില്‍ ലാന്‍റ് ചെയ്യും.
ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ 2
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ചന്ദ്രനോട് അടുക്കുന്നു. ചന്ദ്രയാൻ 2ന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. ഞായര്‍ വൈകിട്ട് 6.21 നായിരുന്നു പേടകത്തിന്‍റെ ഭ്രമണപഥം താഴ്‌ത്തിയത്. 52 സെക്കന്‍റ് സമയമെടുത്താണ് ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയത്. ഇതോടെ പേടകം ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്ററും ഏറ്റവും അകലെ 127 കിലോമീറ്ററും വരുന്ന അകലത്തിലാണ് ഇപ്പോള്‍ ഭ്രമണം ചെയ്യുന്നത്.