കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ചന്ദ്രശേഖര്‍ ആസാദ് ഷഹീൻ ബാഗില്‍

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയതാണ് ചന്ദ്രശേഖർ ആസാദ്.

handrashekhar Azad  Bhim Army chief  Anti-CAA Demonstrators  Shaheen Bagh  Citizenship Amendment Act  പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ചന്ദ്രശേഖര്‍ ആസാദെത്തി  ഭീം ആര്‍മി തലവൻ ചന്ദ്രശേഖർ ആസാദ് ഡല്‍ഹി  ജാമ്യ വ്യവസ്ഥയില്‍ ഇളവ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ചന്ദ്രശേഖര്‍ ആസാദെത്തി

By

Published : Jan 23, 2020, 10:53 AM IST

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഭീം ആര്‍മി തലവൻ ചന്ദ്രശേഖർ ആസാദ് ഡല്‍ഹിയിലെത്തി. ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. ഒരു മാസത്തിലേറെയായി പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിലേക്ക്, ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച ശേഷമുള്ള ചന്ദ്രശേഖർ ആസാദിന്‍റെ ആദ്യ സന്ദര്‍ശനമാണിത് . അദ്ദേഹം ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ചന്ദ്രശേഖര്‍ ആസാദെത്തി
ആസാദ് വേദിയിലേക്ക് വരുന്നത് തൊട്ടുമുമ്പ് ഫൈസ് അഹമ്മദ് ഫൈസിന്‍റെ ഉർദു കവിതയായ 'ഹം ദെഖ്‌നെഗെ' പ്രതിഷേധക്കാർ പാടിയത് വേദിയെ ഇളക്കിമറിച്ചു. ജനങ്ങളുടെ ശബ്ദം ബിജെപി സര്‍ക്കാര്‍ എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും അതിന് കഴിയില്ലെന്നും രാജ്യത്തെ സ്ത്രീകളാണ് ജനാധിപത്യത്തിന് വേണ്ടിയുള്ള ഈ യുദ്ധത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായ” പൗരത്വ ഭേദഗതി നിയമം പ്രധാനമന്ത്രി നരേന്ദ്രമോദി പിൻ‌വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനായി ജാമിയ മില്ലിയ ഇസ്ലാമിയ, ഷഹീൻ ബാഗ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച യുദ്ധം ഇപ്പോൾ സാവധാനം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു. പൗരത്വ ഭേദഗതി കറുത്ത നിയമമാണെന്നും വരും ദിവസങ്ങളിൽ രാജ്യത്താകമാനം 5,000 ഷഹീൻ ബാഗുകളെങ്കിലും ആവര്‍ത്തിക്കുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ABOUT THE AUTHOR

...view details