കേരളം

kerala

By

Published : Jan 10, 2020, 1:00 PM IST

ETV Bharat / bharat

തലസ്ഥാനമാറ്റത്തില്‍ ആന്ധ്രയില്‍ പ്രതിഷേധം ശക്തം

എക്സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണത്തെയും ജുഡീഷ്യൽ തലസ്ഥാനമായി കർനൂലിനെയും കൂടാതെ നിയമസഭാ തലസ്ഥാനമായി അമരാവതിയേയും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം

TDP  Amaravati  Chandrababu naidu  YS Jagan Mohan Reddy  #MyCapitalAmaravati  GN Rao Committee  എൻ ചന്ദ്രബാബു നായിഡു  തലസ്ഥാനം  ആന്ധ്ര തലസ്ഥാന രൂപീകരണം  വൈ.എസ്. ജഗൻ മോഹൻ  മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
തലസ്ഥാനമാറ്റം: എൻ ചന്ദ്രബാബു നായിഡു റാലി നടത്തി

കൃഷ്ണ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയിൽ നിലനിര്‍ത്തണമെന്നാവശ്യപ്പട്ട് തെലുങ്കുദേശം പാർട്ടി പ്രസിഡന്‍റും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു റാലി നടത്തി. വ്യാഴാഴ്ച കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്ത് നടന്ന റാലിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണനും പങ്കെടുത്തു. പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു.

പാര്‍ട്ടി നേതാക്കളും തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. എക്സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണത്തെയും ജുഡീഷ്യൽ തലസ്ഥാനമായി കർനൂലിനെയും കൂടാതെ നിയമസഭാ തലസ്ഥാനമായി അമരാവതിയേയും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. മൂന്ന് തലസ്ഥാനം എന്ന തീരുമാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ രൂപികരിച്ച ജി.എന്‍ റാവു കമ്മിറ്റി സര്‍ക്കാറിന് അനുകൂലമായാണ് റിപ്പോര്‍ട്ട് സര്‍മപ്പിച്ചത്.
തലസ്ഥാനമാറ്റം: എൻ ചന്ദ്രബാബു നായിഡു റാലി നടത്തി

ABOUT THE AUTHOR

...view details