ചണ്ഡീഗഡ്: പൊതുസ്ഥലങ്ങളിൽ മാസ്ക് ഇല്ലാതെ കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന നിലപാടുമായി ചണ്ഡീഗഡ് ഭരണകൂടം. വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിർദേശം ലംഘിക്കുന്നത് ഐപിസി സെക്ഷൻ 188 പ്രകാരം ശിക്ഷാർഹമാണ്. നിയമ ലംഘകരെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുണ്ട്.
ചണ്ഡീഗഡിൽ മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ അറസ്റ്റ് - പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തത് ഐപിസി സെക്ഷൻ 188 പ്രകാരം ശിക്ഷാർഹമാണ്
ചണ്ഡീഗഡിൽ മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ അറസ്റ്റ്
ഉത്തരവ് അനുസരിച്ച് സ്വകാര്യ വാഹനങ്ങളിലോ ഓഫീസ് വാഹനങ്ങളിലോ യാത്ര ചെയ്യുന്നവർ പോലും ഫെയ്സ് മാസ്ക് ധരിക്കേണ്ടതാണ്. ജോലി സ്ഥലങ്ങളിലും ഇത് ബാധകമാണ്. മാസ്ക് ധരിക്കാതെ ഒരു വ്യക്തിയും മീറ്റിംഗിലോ മറ്റ് പൊതുപരിപാടികളിലോ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ജീനക്കാൻ മാസ്കുകൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വം ആയിരിക്കും.