ചണ്ഡിഗഢിൽ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു
ചണ്ഡിഗഢിൽ പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 202 ആയി ഉയർന്നു
ചണ്ഡിഗഢിൽ 200 കടന്ന് കൊവിഡ് കേസുകൾ
ചണ്ഡിഗഢ്: ചണ്ഡിഗഢിൽ ബാപു ധം കോളനിയിലെ രണ്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 202 ആയി ഉയർന്നു. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢിലെ ബാപു ധം കോളനി സർക്കാർ ഹോട്ട്സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ച പ്രദേശമാണ്. ഇവിടെ നിന്നും വൈറസ്ബാധ കണ്ടെത്തിയ 25 വയസും 50 വയസുമുള്ള രണ്ട് രോഗികളെയും സെക്‌ടർ 16ലെ സർക്കാരിന്‍റെ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 108 പേരാണ് ചണ്ഡിഗഢിൽ ചികിത്സയിൽ കഴിയുന്നത്.