ബദാമില്‍ ട്രംപിന്‍റെ മുഖം; ഇതിലും ചെറിയ ചിത്രം സ്വപ്‌നങ്ങളില്‍ മാത്രം - മകൾ ഇവാങ്ക
ചണ്ഡീഗണ്ഡ് സ്വദേശിയായ അമന്‍ സിംഗ് ഗുലാത്തിയാണ് ട്രംപിന്‍റെ ബദാം ചിത്രത്തിന് പിന്നില്‍.
ചണ്ഡീഗണ്ഡ്: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ചിത്രം ബദാമില്‍ വരച്ച് ചണ്ഡീഗണ്ഡിലെ കലാകാരന്‍. ബദാമില്‍ വരക്കുന്ന ചിത്രങ്ങളിലൂടെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ അമന്‍ സിംഗ് ഗുലാത്തിയാണ് ട്രംപിന്‍റെ ബദാം ചിത്രത്തിന് പിന്നില്‍. ഒരിഞ്ച് വലിപ്പം പോലുമില്ലാത്ത ചിത്രത്തില്‍ പുഞ്ചിരിക്കുന്ന ട്രംപിനെയാണ് അമന്‍ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലെ എം.ഇലഞ്ചെഴിയാന്‍ എന്ന കലാകാരന്‍ തണ്ണിമത്തനിലാണ് ട്രംപിന്‍റെ ചിത്രം വരച്ചിരിക്കുന്നത്. ഫെബ്രുവരി 24ന് ഭാര്യ മെലാനിയക്കും മകൾ ഇവാങ്കക്കുമൊപ്പം ഇന്ത്യയിലെത്തുന്ന ട്രംപ് അഹമ്മദാബാദ്, ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.