കേരളം

kerala

ETV Bharat / bharat

ഏറ്റുമുട്ടലിൽ വനിത നക്സൽ കൊല്ലപ്പെട്ടു - ഛത്തീസ്ഗഡ്

രാവിലെ എട്ടുമണിയോടെ ചോടോംഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

വനിത നക്സൽ കൊല്ലപ്പെട്ടു  Woman Naxal killed  ഛത്തീസ്ഗഡ്  റായ്പൂർ
വനിത നക്സൽ കൊല്ലപ്പെട്ടു

By

Published : Apr 29, 2020, 1:31 PM IST

റായ്പൂർ: ഛത്തീസ്‌ഗഡിലെ നാരായൺപൂർ ജില്ലയിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വനിത നക്സൽ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ എട്ടുമണിയോടെ ചോടോംഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടര്‍ന്ന് ജില്ലാ റിസർവ് ഗാർഡും ഛത്തീസ്ഗഡ് സായുധ സേനയും സംയുക്തമായി കലാപകാരികളെ നേരിടുകയായിരുന്നുവെന്ന് നാരായൺപൂർ പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു.

പി.ടി.ഐ കാഡെമെറ്റ പൊലീസ് ക്യാമ്പിനടുത്തുള്ള കുന്നിൻ പ്രദേശം പട്രോളിങ് സംഘം വളയുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിലെക്ക് മാറ്റി. ആക്രമണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് വനിത നക്സലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details