റായ്പൂർ: ഛത്തീസ്ഗഡിൽ കൊവിഡ് വൈറസ് നെഗറ്റീവ് ആയതിനെ തുടർന്ന് രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. റായ്പൂർ നഗരത്തിലെ എയിംസ് ആശുപത്രിയിൽ നിന്നാണ് കട്ഗോറ സ്വദേശികളായ 59കാരനെയും 27 കാരിയെയും ഡിസ്ചാർജ് ചെയ്തത്. കൊവിഡ് വൈറസ് നെഗറ്റീവ് ആയതിനെ തുടർന്ന് 32 പേരെയാണ് ഇതുവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. പുരുഷ നേഴ്സിംഗ് ഓഫീസർ ഉൾപ്പെടെ അഞ്ച് സജീവ കേസുകൾ മാത്രമാണ് ഇപ്പോൾ എയിംസിൽ ഉള്ളത്.
ഛത്തീസ്ഗഡിൽ കൊവിഡ് വൈറസ് നെഗറ്റീവ് ആയതിനെ തുടർന്ന് രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു - Katghora
അഞ്ച് സജീവ കേസുകൾ മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത്.പുതിയ കണക്ക് പ്രകാരം പോസിറ്റീവ് കേസുകൾ 37, പുതിയ കേസുകൾ 0, മരണം 0, ഡിസ്ചാർജ് 32, സജീവ കേസുകൾ 5, 1,1386 പേർക്ക് വൈറസ് പരിശോധനയും നടത്തി.
ഛത്തീസ്ഗഡിൽ കൊവിഡ് വൈറസ് നെഗറ്റീവ് ആയതിനെ തുടർന്ന് രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു
റായ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കട്ഗോറ പ്രദേശത്തെ കൊവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ 27 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും സംസ്ഥാനത്ത് ഇതുവരെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ കണക്ക് പ്രകാരം പോസിറ്റീവ് കേസുകൾ 37, പുതിയ കേസുകൾ 0, മരണം 0, ഡിസ്ചാർജ് 32, സജീവ കേസുകൾ 5, 1,1386 പേർക്ക് വൈറസ് പരിശോധനയും നടത്തി.