കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഡില്‍ 19-കാരി കൂട്ടബലാംത്സംഗത്തിനിരയായി; 2 പേർ അറസ്റ്റില്‍ - ചത്തീസ്ഗഡില്‍ 19-കാരി കൂട്ടബലാംത്സംഗത്തിനിരയായി

ഇരയുടെ പരാതിയില്‍ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

C'garh: Teen girl abducted, raped; 2 of 3 accused arrested  Teen girl abducted  raped  2 of 3 accused arrested  gang-raped  Chhattisgarh's  19-year-old girl  ചത്തീസ്ഗഡില്‍ 19-കാരി കൂട്ടബലാംത്സംഗത്തിനിരയായി; 2 പേർ അറസ്റ്റില്‍  2 പേർ അറസ്റ്റില്‍  ചത്തീസ്ഗഡില്‍ 19-കാരി കൂട്ടബലാംത്സംഗത്തിനിരയായി  കൂട്ടബലാത്സംഗം
ചത്തീസ്ഗഡില്‍ 19-കാരി കൂട്ടബലാംത്സംഗത്തിനിരയായി; 2 പേർ അറസ്റ്റില്‍

By

Published : Oct 12, 2020, 6:38 PM IST

ജാഷ്പൂർ: ഛത്തീസ്‌ഗഡിലെ ജാഷ്പൂർ ജില്ലയിൽ 19 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒക്ടോബർ ഒൻപതിനാണ് പ്രതികളായ അരുൺ ലക്ര (33), സുശീൽ ചൗഹാൻ (37), ഫിറോസ് ബെക്ക് എന്നിവര്‍ ചേര്‍ന്ന് തപ്കര പ്രദേശത്തെ ഗ്രാമത്തിൽ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജഷ്പൂർ പൊലീസ് സൂപ്രണ്ട് ബാലാജി റാവു പറഞ്ഞു. പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ബന്ധുവിന്‍റെ വീട്ടിൽ ടെലിവിഷൻ കാണുകയായിരുന്നു. എന്നാല്‍ വൈദ്യുതി തടസ്സത്തിന് ശേഷം പെൺകുട്ടിയെ അവിടെ നിന്നും കാണാതാവുകയായിരുന്നു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുങ്കുരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ഇരയുടെ പരാതിയില്‍ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details