കേരളം

kerala

By

Published : Apr 8, 2020, 8:34 AM IST

Updated : Apr 8, 2020, 10:00 AM IST

ETV Bharat / bharat

വിദ്യാർഥികൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് ഛത്തിസ്‌ഗഡ് സർക്കാർ

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് 'പഠായ് തുൻഹാർ ദ്വാർ' പോർട്ടലിലൂടെ പഠനം തുടരാൻ സാധിക്കുക

Chhattisgarh online education portal  Bhupesh Baghel  alok shukla  raipur  school education  corona  covid  lockdown solution for students  അലോക് ശുക്ല  ചത്തീസിഗഢ്  റായ്‌പൂർ  സ്‌കൂൾ വിദ്യഭ്യാസം  ഒന്ന് മുതൽ പത്ത് വരെ
വിദ്യാർഥികൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് ചത്തീസിഗഢ് സർക്കാർ

റായ്‌പൂർ: ഛത്തിസ്‌ഗഡിലെ സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പോർട്ടൽ വഴി വീട്ടിൽ നിന്ന് പഠനം തുടരാമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അലോക് ശുക്ല. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വിദ്യാർഥികൾക്കായി 'പഠായ് തുൻഹാർ ദ്വാർ' പോർട്ടൽ ഉദ്ഘാടനം ചെയ്‌തത്.

ലോക്‌ഡൗണിന് ശേഷവും പോർട്ടൽ തുടരുമെന്നും ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു, കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പ്രയോജനകരമായ രീതിയിലേക്ക് പോർട്ടൽ ഉയർത്തുമെന്നും ഹിന്ദി സംസാരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കും പോർട്ടൽ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തിനുള്ളിൽ 40,000ത്തോളം പേരാണ് പോർട്ടൽ സന്ദർശിച്ചത്.

Last Updated : Apr 8, 2020, 10:00 AM IST

ABOUT THE AUTHOR

...view details