റായ്പൂർ: ഛത്തീസ്ഗഡിലെ റായ്ഗഡിൽ സ്റ്റീൽ പ്ലാന്റിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതരമാണ്.
ഛത്തീസ്ഗഡിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക് - ഛത്തീസ്ഗഡ് സ്റ്റീൽ പ്ലാന്റ്
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന് സമീപം ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.
fuel
പത്രാലാപ്ലി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പ്ലാന്റിലെ പഴയ ഡീസൽ ടാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.