ന്യൂഡൽഹി: രാജ്യത്ത് ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജോലിയിൽ അനാസ്ഥ കാണിച്ച രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്‌തു. ട്രാൻസ്പോർട്ട് അഡീഷ്‌ണൽ ചീഫ് സെക്രട്ടറിയെയും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയെയുമാണ് സസ്പെൻഡ് ചെയ്‌തത്. ലോക്‌ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. അതേ സമയം അഡീഷ്‌ണൽ ചീഫ് സെക്രട്ടറിക്കും (ഭവന, ഭൂമി കെട്ടിടങ്ങൾ), സീലാംപൂർ എസ്‌ഡിഎമ്മിനും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ലോക്‌ഡൗൺ ലംഘനം; ഡൽഹിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലോക്‌ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി
ലോക്‌ഡൗൺ ലംഘനം; ഡൽഹിയിൽ രണ്ട് ഉദ്യോഗസ്ഥൻന്മാർക്ക് സസ്പെൻഷൻ
ലോക്ക്ഡൗൺ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഈ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൊവിഡിനെ പ്രതിരോധിക്കാനായി ഈ മാസം 21നാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്.