കേരളം

kerala

ETV Bharat / bharat

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക സംഘം - ന്യൂഡൽഹി

സജീവ കൊവിഡ് കേസുകളുടെ എണ്ണം കൂടുതൽ ഉള്ള സംസ്ഥാനങ്ങളാണ് ഇവ. നേരത്തെ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സർക്കാർ ഉന്നത സംഘത്തെ അയച്ചിരുന്നു

COVID response  Centre team  COVID surveillance  Coronavirus in Uttar Pradesh  Punjab  ന്യൂഡൽഹി  പ്രത്യേക സംഘം
കൊവിഡ് സാഹചര്യം വിലയിരുത്തി നിർദേശം നൽകാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ

By

Published : Nov 22, 2020, 1:49 PM IST

ന്യൂഡൽഹി:ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത അധികാര സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. സജീവ കൊവിഡ് കേസുകളുടെ എണ്ണം കൂടുതൽ ഉള്ള സംസ്ഥാനങ്ങളാണ് ഇവ.

സർക്കാർ നിയോഗിക്കുന്ന മൂന്നംഗ ടീമുകൾ ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകൾ സന്ദർശിക്കുകയും പ്രദേശത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുകയും ഫലപ്രദമായ മാർഗനിർദേശം നൽകുകയും ചെയ്യും. നേരത്തെ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സർക്കാർ ഉന്നത സംഘത്തെ അയച്ചിരുന്നു.

ഇന്ത്യയിൽ കഴിഞ്ഞ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,95,806 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43493 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details