മോദി സര്‍ക്കാര്‍ വാജ്‌പേയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന് സുഖ്‌ബീര്‍ സിംഗ് ബാദല്‍ - എസ്‌എഡി അധ്യക്ഷന്‍ സുഖ്‌ബീര്‍ സിംഗ് ബാദല്‍
കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വാജ്‌പേയി എന്ന നേതാവില്‍ നിന്നും പാഠം ഉള്‍കൊള്ളണമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.
ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിന വാര്‍ഷികത്തില്‍ ആദരവര്‍പ്പിച്ച് ശിരോമണി അകാലിദൾ അധ്യക്ഷന്‍ സുഖ്‌ബീര്‍ സിംഗ് ബാദല്‍. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വാജ്‌പേയി എന്ന നേതാവില്‍ നിന്നും പാഠം ഉള്‍കൊള്ളണമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. വാജ്‌പേയിയുടെ ജന്മദിന വാര്‍ഷികത്തില്‍ അദ്ദേഹം പകര്‍ന്ന സ്‌നേഹവും കരുതലും സമാധാനപൂര്‍വമായ ഒരു ഇന്ത്യയെന്ന അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകളും ഇന്ന് നാം ഓര്‍ക്കുന്നു. ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് സമൃദ്ധമായ ഒരു സബ്‌ക്ക ഭാരതിനായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് എസ്‌എഡി 23 വര്‍ഷത്തെ എന്‍ഡിഎ ബന്ധം പിന്‍വലിച്ചത്.