ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം വ്യവസായ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. മെയ് 17 വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തുറക്കുന്ന ആദ്യ ആഴ്‌ച ട്രയല്‍ റൺ നടത്തണം. ട്രയല്‍ റണ്‍ സമയത്ത് എന്തെങ്കിലും തരത്തില്‍ കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ അറ്റകുറ്റപണി നടത്തുകയോ വ്യവസായ ശാല അടച്ചിടുകയോ ചെയ്യണം.
വ്യവസായ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം - വ്യവസായ ശാലകള്‍
ട്രയല്‍ റണ്‍ സമയത്ത് എന്തെങ്കിലും തരത്തില്‍ കേടുപാടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ അറ്റകുറ്റപണി നടത്തുകയോ വ്യവസായ ശാല അടച്ചിടുകയോ ചെയ്യണം.
വലിയ തോതിലുള്ള നിര്‍മാണം ആദ്യ ഘട്ടത്തില്‍ പാടില്ല. പ്രദേശിക ഭരണകൂടത്തിന്‍റേയും ജില്ല മജിസ്‌ട്രേറ്റിന്‍റേയും നേതൃത്വത്തില്‍ വ്യവസാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്നും കേന്ദ്രം പുറത്തുവിട്ട നിര്‍ദേശത്തില്‍ പറഞ്ഞു. ഇത് സംബന്ധച്ച നിര്‍ദേശങ്ങള്‍ ശനിയാഴ്‌ച എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
മാര്‍ച്ച 25 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ച വ്യവസായ ശാലകളില്‍ ഓപ്പറേറ്റിങ് പ്രോട്ടോകോള്‍ പാലിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.