ചെന്നൈ: തൂത്തുക്കുടിയിൽ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതായി തമിഴ്‌നാട് സർക്കാർ. ജയരാജിന്‍റെയും ബെന്നിക്സിന്‍റെയും മരണത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കെ. പളനിസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
തൂത്തുക്കുടി കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക്
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ പി ജയരാജും മകൻ ബെന്നിക്സും ജൂൺ 23 ന് കോവിൽപട്ടിയിലെ ആശുപത്രിയിൽ മരിച്ചു. സത്താങ്കുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
കസ്റ്റഡി
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റെ നിർദേശപ്രകാരം സിബി-സിഐഡിയാണ് ഇപ്പോൾ കേസ് കൈകാര്യം ചെയ്യുന്നത്. കേസില്‍ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ പി ജയരാജും മകൻ ബെന്നിക്സും ജൂൺ 23 ന് കോവിൽപട്ടിയിലെ ആശുപത്രിയിൽ മരിച്ചു. സത്താങ്കുളം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.