കേരളം

kerala

വന്‍ പ്രഖ്യാപനവുമായി ബി.ജെപി, അനധികൃത കോളനികളിലെ താമസക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെയാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. ബില്‍ ഉടന്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 1797 കോളനികളിലായി താമസിക്കുന്ന നാല്‍പ്പത് ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രഖ്യാപനമാണ് കേന്ദ്രം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

By

Published : Oct 24, 2019, 8:04 AM IST

Published : Oct 24, 2019, 8:04 AM IST

അനധികൃത കോളനികളിലെ താമസക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം; വന്‍ പ്രഖ്യാപനവുമായി ബി.ജെപി

ന്യൂ ഡല്‍ഹി : ഡല്‍ഹിയിലെ അനധികൃത കോളനികളികളിലെ താമസക്കാര്‍ക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കാന്‍ തീരുമാനം. 1797 കോളനികളിലായി താമസിക്കുന്ന സാമ്പത്തികമായി താഴേക്കിടയിലുള്ള നാല്‍പ്പത് ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രഖ്യാപനമാണ് കേന്ദ്രം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബില്‍ ഉടന്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

സ്വന്തം പേരില്‍ ഭൂമി ഇല്ലാത്തതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല സഹായങ്ങളും കോളനി നിവാസികളിലേക്കെത്തുന്നില്ല. ഇതിനുള്ള പരിഹാരം കൂടിയാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര നഗരകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെയാണ് ജനകീയ പ്രഖ്യാപനവുമായി ബി.ജെ.പി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെയും, ബി.ജെ.പിയുടേയും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ പ്രധാനമായിരുന്ന കോളനിപ്രശ്‌നം.പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ താമസിക്കുന്ന ഭൂമിക്ക് ഉടമസ്ഥാനകാശവും, മറ്റവകാശങ്ങളും സ്വന്തമാകും.

കഴിഞ്ഞ നാലര വര്‍ഷത്തോളമായി ബി.ജെ.പിയും ആം ആദ്‌മിയും ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. കോളനികളുടെ നവീകരണത്തിനായുള്ള പദ്ധതിയുടെ രൂപരേഖ 2015 ല്‍ ആം ആദ്മി സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ കോളനി വിഷയം നിര്‍ണായക സ്വാധീനം ചെലുത്തുമെന്നതില്‍ സംശയമില്ല

ABOUT THE AUTHOR

...view details