ന്യൂഡൽഹി:ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ടിടിഇയ്ക്ക് (ലിബറേഷന്‍ ഓഫ് തമിഴ് ഈഴം) കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. നിരോധനം നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നോട്ടീസ് പുറപ്പെടുവിച്ചു. എല്‍ടിടിഇ രാജ്യത്തെ ജനങ്ങളുടെ സമാധാന ജീവിതത്തിനും ജനങ്ങളുടെ സൈര്യ ജീവിതത്തിന് ഇത്തരം സംഘടനകള്‍ ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ പറയുന്നുണ്ട്. 2014ൽ എൽടിടിഇയെ ഒരു നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച വിജ്ഞാപനമാണ് ആഭ്യന്തരമന്ത്രാലയം വീണ്ടും അഞ്ച് വർഷത്തേക്ക് നീട്ടിയത്.
എൽടിടിഇയുടെ വിലക്ക് നീട്ടി - ltte
നിരോധനം നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നോട്ടീസ് പുറപ്പെടുവിച്ചു.
എൽടിടിഇയുടെ വിലക്ക് നീട്ടി
എൽടിടിഇ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്. എൽടിടിഇക്കെതിരെ അടിയന്തിര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.