ന്യൂഡൽഹി:സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കയ്യേറുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പശ്ചിമബംഗാളിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്കെതിരെയാണ് കെജ്‌രിവാളിന്‍റെ വിമര്‍ശനം. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കം ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കയ്യേറുന്നു; അരവിന്ദ് കെജ്‌രിവാൾ
പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കം ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്ന് അരവിന്ദ് കെജ്‌രിവാൾ
ബംഗാളിൽ കേന്ദ്രത്തിന്‍റെ ഇടപെടലിനെ അപലപിക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നത് ഫെഡറലിസത്തിനെതിരായ ആക്രമണവും അസ്ഥിരപ്പെടുത്താനുള്ള ശ്രമവുമാണെന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
ബിജെപി മേധാവി ജെ പി നദ്ദയുടെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സുരക്ഷക്കയക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ ശക്തമായി എതിർത്തിരുന്നു.