കേരളം

kerala

ETV Bharat / bharat

കേന്ദ്രസർക്കാർ പാവപ്പെട്ടവരെ അവഗണിക്കുന്നു: പി. ചിദംബരം

പാവപ്പെട്ടവരോടുളള സർക്കാരിന്‍റെ മോശവും അശ്രദ്ധവുമായ സമീപനം മാറ്റണമെന്നും സ്ഥിരം വേതനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു.

P Chidambaram  Central government ignores poor  കേന്ദ്രസർക്കാർ പാവപ്പെട്ടവരെ അവഗണിക്കുന്നു  പി. ചിദംബരം  ലോക്‌ ഡൗൺ  lockdown
'കേന്ദ്രസർക്കാർ പാവപ്പെട്ടവരെ അവഗണിക്കുന്നു': പി. ചിദംബരം

By

Published : Apr 8, 2020, 12:14 PM IST

ന്യൂഡൽഹി: ലോക്‌ ഡൗൺ സമയത്ത് കേന്ദ്രസർക്കാർ പാവപ്പെട്ടവരെ അവഗണിക്കുന്നു എന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. ഇത്തരമൊരു പ്രതിസന്ധിയിൽ സാമ്പത്തികമായി അവരെ സഹായിക്കുകയാണ് വേണ്ടതെന്നും മോശവും അശ്രദ്ധവുമായ സർക്കാർ സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്‌മ 23 ശതമാനമാണ് . മാത്രമല്ല സ്ഥിരം വേതനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട നടപടികളാണ് അടിയന്തരമായി സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സർക്കാരിന്‍റെ അശ്രദ്ധമായ സമീപനം ദരിദ്രരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ സാഹചര്യം ലോക്‌ ഡൗൺ കാലാവധിയിൽ മാറ്റം കൊണ്ടുവരും. മാത്രമല്ല സർക്കാരിൽ നിന്ന് ഒരുതരത്തിലുമുള്ള സാമ്പത്തിക സഹായം ലഭിക്കാത്തവർ രാജ്യത്ത് നിരവധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details