മുംബൈയിലെ നായര്‍ ഹോസ്‌പിറ്റലില്‍ ഫാൻ തലയിൽ വീണ് ഡോക്‌ടർക്ക് പരിക്ക് - മുംബൈ
കൊവിഡ് വാർഡിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്‌ടറുടെ തലയിൽ സീലിംഗ് ഫാൻ വീണത്
മുംബൈ: ഫാൻ തലയിൽ വീണ് ഡോക്‌ടർക്ക് പരിക്കേറ്റു. മുംബൈയിലെ നായര്‍ ഹോസ്‌പിറ്റലിലെ കൊവിഡ് വാർഡിലെ ഡ്യൂട്ടിക്കിടെയാണ് 26കാരനായ ഡോക്‌ടറുടെ തലയിൽ സീലിംഗ് ഫാൻ വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അനസ്‌തേഷ്യ വിഭാഗത്തിലെ ഒന്നാം വർഷ റെസിഡന്‍റ് ഡോക്‌ടറാണ് ഇദ്ദേഹം. അപകടനില തരണം ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ നിരീക്ഷണത്തിലേക്ക് മാറ്റി. പരിക്കേറ്റ ഡോക്ടറുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സിടി സ്‌കാനില്‍ ഇദ്ദേഹത്തിന് കാര്യമായ കുഴപ്പങ്ങള്‍ ഇല്ലെന്നാണ് വ്യക്തമായതെന്നും നായര്‍ ഹോസ്‌പിറ്റല്‍ ഡീന്‍ ഡോ. മോഹന്‍ ജോഷി പറഞ്ഞു.