ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്‍റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരം പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാൻ സേന വിഭാഗങ്ങൾക്ക് നിര്‍ദേശം നല്‍കി. ലഡാക്കിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സേന മേധാവികൾക്ക് നിര്‍ദേശം നല്‍കിയത്. സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറൽ എം എം നരവാനെ, നാവിക സേന മേധാവി കരംബിർ സിങ്, വ്യോമസേന മേധാവി ആർ.കെ.എസ് ഭദൗരിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം - Galwan valley
കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് രാജ്‌നാഥ് സിങ് സൈനിക മേധാവികളോട് ആവശ്യപ്പെട്ടു.
അതിർത്തിയിൽ ഏത് തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അത് നേരിടാൻ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതായി അറിയിച്ചു. കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് രാജ്‌നാഥ് സിങ് സൈനിക മേധാവികളോട് ആവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാട് സ്വീകരിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം.
ജൂൺ 24ന് നടക്കുന്ന വിക്‌ടറി ഡേ മിലിട്ടറി പരേഡില്‍ പങ്കെടുക്കാൻ രാജ്‌നാഥ് സിങ് തിങ്കളാഴ്‌ച റഷ്യയിലേക്ക് പോകും. ഇതിന് മുന്നോടിയായാണ് യോഗം വിളിച്ച് പ്രധാന തീരുമാനങ്ങളെടുത്തത്.