ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സൈനിക ഉദ്യോഗസ്ഥരുടെ അവധികൾ ആവശ്യമായ രീതിയിൽ ക്രമീകരിക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. കര-വ്യോമ-നാവിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധികൾ സ്‌പെഷ്യൽ കാഷ്വൽ അവധികളായി പരിഗണിക്കുമെന്ന് പ്രതിരോധ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓരോ വിഭാഗങ്ങളിലെയും മേധാവിമാർക്ക് തിങ്കളാഴ്ച കത്ത് നൽകിയിരുന്നു.
ലോക്ക് ഡൗൺ; സൈനിക ഉദ്യോഗസ്ഥരുടെ അവധികൾ ക്രമീകരിക്കും
ലോക്ക് ഡൗൺ കാലാവധി അവസാനിക്കും വരെ നിലവിലെ സ്ഥലത്ത് തന്നെ തുടരാൻ സൈനിക ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
Cds
ഇവ ഉദ്യോഗസ്ഥരുടെ മറ്റ് അവധി സമ്പ്രദായങ്ങളെ ബാധിക്കില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു. ലോക്ക് ഡൗൺ കാലാവധി അവസാനിക്കും വരെ നിലവിലെ സ്ഥലത്ത് തന്നെ തുടരാൻ സൈനിക ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.