ബെംഗളൂരു:ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്‌ഡിപിഐ) മൂന്ന് ഓഫീസുകളിൽ സിസിബിയുടെ മൂന്ന് ടീമുകൾ ചൊവ്വാഴ്ച തെരച്ചിൽ നടത്തി. പാർട്ടി ഓഫീസുകളായ ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്.
ബെംഗളൂരു കലാപം; എസ്‌ഡിപിഐ ഓഫീസുകളിൽ സിസിബി തെരച്ചിൽ - സിസിബി
പാർട്ടി ഓഫീസുകളായ ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്.
ബെംഗളൂരു കലാപം; എസ്‌ഡിപിഐയുടെ ഓഫീസുകളിൽ സിസിബി തെരച്ചിൽ നടത്തി
ഓഗസ്റ്റ് 11നാണ് ബെംഗളൂരുവിൽ കലാപം നടന്നത്. കലാപവുമായി ബന്ധപ്പെട്ട് 415ലധികം പ്രതികളെയാണ് സിസിബി അറസ്റ്റ് ചെയ്തിട്ടുള്ളത്. ബെംഗളൂരു കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 60 ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.