സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു - newdelhi
99.85 ശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാമത്
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.1ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. 99.85 ശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാമതെത്തി. 99 ശതമാനത്തോടെ ചെന്നൈ മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിന് സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഫലപ്രഖ്യാപനം നേരത്തേയാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ മേയ് രണ്ടിന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 6000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21 മുതൽ മാർച്ച് 29 വരെയാണു സിബിഎസ്ഇ പരീക്ഷകൾ നടത്തിയത്.