ബെംഗളൂരു:അഴിമതി ആരോപണത്തിൽ കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാറിന്‍റെ ഉടമസ്ഥതയിലുള്ള 14 ഇടങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. കർണാടക, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. ശിവകുമാറിന്‍റെ സഹോദരനും ബെംഗളൂരു ഗ്രാമീണ എംപിയുമായ ഡി കെ സുരേഷിന്‍റെ വീടുകളും കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്തു.
അഴിമതി ആരോപണം; ഡികെ ശിവകുമാറിന്‍റെ ഉടമസ്ഥതയിലുള്ള 14 ഇടങ്ങളിൽ സിബിഐ റെയ്‌ഡ് - കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ
രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് ഡി കെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചിട്ടുണ്ട്
അഴിമതി ആരോപണത്തിൽ അന്വേഷണം ശക്തിപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യിന് ഹാജരാകണം എന്ന് കാണിച്ച് ഡി കെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചിട്ടുണ്ട്. കർണാടക ഉപതെരഞ്ഞെടുപ്പ് തീയതിയും ഈ സമയത്താണ്.
സ്വത്ത് സംബന്ധിച്ച വിവരങ്ങൾ നൽകണം എന്ന് കാണിച്ച് ശിവകുമാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ റെയ്‌ഡിന്‍റെ സമയത്ത് ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അഴിമതിയിലൂടെ അല്ല പണം സമ്പാദിച്ചത് എന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കാൻ ശിവകുമാറിന് നിർദേശം നൽകി. അതേ സമയം, അന്വേഷണത്തിൽ സഹകരിക്കാതിരുന്നാൽ അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെ അറസ്റ്റ് ചെയ്യും.