ശാരദ ചിട്ടി തട്ടിപ്പ് കേസന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിബിഐ ശനിയാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാന സർക്കാരിലെ തലപ്പത്ത് ഇരിക്കുന്നവർക്ക് ചിട്ടി തട്ടിപ്പ് കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന് സിബിഐ സത്യവാങ്മൂലത്തിൽ പരാമർശം ഉന്നയിച്ചു.
രാജീവ് കുമാറനെതിരെ സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു - ഡിജിപി
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമ ബംഗാൾ സെക്രട്ടറിക്കും, ഡിജിപിക്കും മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനുമെതിരെ സിബിഐ സത്യവാങ്മൂലം സമർപ്പിച്ചു.
കേസ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും സിബിഐ പറയുന്നു. 2013 ഏപ്രിലിൽ തട്ടിപ്പ് കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രാജീവ് കുമാറിന്‍റെ നേതൃത്ത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാൽ അന്വേഷത്തിന്‍റെ ഇടയിൽ കേസിലെ പ്രധാന തെളിവുകളെ നശിപ്പിക്കുകയാണ് ചെയ്തതെന്ന് സിബിഐ പറയുന്നു. കേസ് സിബിഐക്ക് കൈമാറുന്നതിനു മുൻപ് പ്രധാന തെളിവുകളായ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയെ മുഖ്യപ്രതിക്ക് രാജീവ് കുമാർ അന്ന് കൈമാറിയിരുന്നു.
രാജീവ് കുമാർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
2014 മെയ് 9ന് സിബിഐക്ക് അന്വേഷണ ചുമതല നൽകിയതിനു ശേഷവും രാജീവ് കുമാർ കേസിലെ തെളിവുകളൊന്നും സിബിഐക്ക് കൈമാറാൻ തയ്യാറായില്ല എന്നാണ് സിബിഐ ആരോപണം. കേസ് ഫെബ്രുവരി 27ന് കോടതി പരിഗണിക്കും.