അനധികൃത സ്വത്ത് സമ്പാദന കേസ്; ജഗൻമോഹൻ റെഡ്ഡി ജനുവരി 24ന് കോടതിയിൽ ഹാജരാകണം - അനധികൃത സ്വത്ത് സമ്പാദന കേസ്
സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തിയെന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സിബിഐ കോടതിയുടെ നിർദേശം.
അമരാവതി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി ജനുവരി 24ന് കോടതിയിൽ ഹാജരാകണമെന്ന് പ്രത്യേക സിബിഐ കോടതിയുടെ നിർദേശം. സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തിയെന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ജഗന്‍ മോഹൻ റെഡ്ഡിയുടെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഈ കേസില്‍ ജഗനെ 2012ല്‍ അറസ്റ്റുചെയ്തിരുന്നു. നിരവധി മുൻ മന്ത്രിമാരും കേസിൽ പ്രതികളാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വ്യക്തിപരമായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ജഗന്‍ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് അദ്ദേഹത്തിന്‍റെ അപേക്ഷ കോടതി നിരസിക്കുകയും എല്ലാ വെള്ളിയാഴ്ചയും വിചാരണക്ക് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.