കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട് - Karnataka

'സുരക്ഷ' മൊബൈയില്‍ ആപ്പ്‌ ഉപയോഗച്ചവരുടെ എണ്ണം കണക്കാക്കിയാണ് പൊലീസിന്‍റെ വിലയിരുത്തല്‍

Suraksha App  Sexual assault cases  Bangalore City Police  COVID-19 lockdown  COVID-19 pandemic  COVID-19 cases  Coronavirus outbreak  ബെംഗളൂരുവില്‍ സ്‌ത്രികള്‍ക്കെതിരായ അതിക്രങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്  Cases of sexual assault against women decline in Karnataka amid lockdown  lockdown  Karnataka  ലോക്ക്‌ ഡൗണ്‍
ബെംഗളൂരുവില്‍ സ്‌ത്രികള്‍ക്കെതിരായ അതിക്രങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

By

Published : May 18, 2020, 12:33 AM IST

ബെംഗളൂരു: ലോക്ക്‌ ഡൗണ്‍ കാലത്ത് സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ നിരക്ക് കുറഞ്ഞതായി ബെംഗളൂരു സിറ്റി പൊലീസ്. നഗരത്തില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച 'സുരക്ഷ' മൊബൈയില്‍ ആപ്പ്‌ ഉപയോഗച്ചവരുടെ എണ്ണം കണക്കാക്കിയാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

പ്രതിമാസം 2000 സ്‌ത്രീകള്‍ ഉപയോഗിച്ചിരുന്ന ആപ്പ് ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപയോഗക്താക്കളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പുറത്തിറങ്ങുന്ന സ്‌ത്രീകെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആപ്പിലൂടെ വിവരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ അറിയും. ഓഫീസില്‍ നിന്നും പ്രദേശത്ത് പെട്രോളിങ്‌ നടത്തുന്ന പൊലീസ് സംഘത്തിന് വിവരം കൈമാറും. അങ്ങനെ പൊലീസിന് ഉടന്‍ സംഭവ സ്ഥലത്തെത്താനും സാധിക്കും.

ABOUT THE AUTHOR

...view details