കേരളം

kerala

By

Published : Feb 2, 2020, 9:45 PM IST

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ കാർ കനാലില്‍ വീണ്‌ നാലുപേരെ കാണാതായി

രണ്ട് പേരെ രക്ഷപ്പെടുത്തി. ആറ് വിദ്യാര്‍ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്

Car accident in Ghaziabad  Car accidents in India  Car falling into canal  ഉത്തര്‍പ്രദേശില്‍ കാർ കനാലില്‍ വീണ്‌ നാലുപേരെ കാണാതായി
ഉത്തര്‍പ്രദേശില്‍ കാർ കനാലില്‍ വീണ്‌ നാലുപേരെ കാണാതായി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാർ കനാലിൽ വീണ്‌ അപകടം. ഗംഗാ കനാലിലാണ് കാര്‍ വീണത്. രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റ്‌ നാലു പേരെ കാണാതായി. കാറിൽ വിദ്യാര്‍ഥികളായ ആറ് പേരാണ്‌ ഉണ്ടായിരുന്നത്‌. ഡിവൈഡറില്‍ ഇടിച്ച കാര്‍ കനാലിലേക്ക് വീഴുകയായിരുന്നു. രണ്ടുപേരെ ഉടനടി രക്ഷപ്പെടുത്തിയെന്നും മറ്റ് നാലുപേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡെറാഡൂണിൽ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കാറാണ്‌ അപകടത്തില്‍പ്പെട്ടത്. കനാലിന് 15 അടി താഴ്ചയും ശക്തമായ വൈദ്യുത പ്രവാഹവുമുണ്ട്.

ABOUT THE AUTHOR

...view details