കേരളം

kerala

ലോക്ക്‌ഡൗണ്‍ നീട്ടുന്ന കാര്യം പ്രധാനമന്ത്രിയുമായി ആലോചിക്കുമെന്ന് യെദ്യൂരപ്പ

By

Published : Apr 9, 2020, 6:32 PM IST

പ്രധാനമന്ത്രിയുമായി നാളെയാണ് കൂടിക്കാഴ്ച. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം

BS Yediyurappa  lockdown extension  Vidhana Soudha  ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ പ്രധാനമന്ത്രിയുമായി ആലോചിക്കുമെന്ന് യെദ്യൂരപ്പ  ബി എസ് യദ്യൂരപ്പ  ലോക്ക് ഡൗണ്‍ നീട്ടും
ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ പ്രധാനമന്ത്രിയുമായി ആലോചിക്കുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: ഏപ്രിൽ 14 ന് ശേഷം 15 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടാൻ മന്ത്രിസഭയിലെ എല്ലാവരും ഏകകണ്ഠമായി തീരുമാനമെടുത്തെന്നും പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ.

ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുമായി നാളെയാണ് കൂടിക്കാഴ്ച. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

ബുധനാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിച്ച ശുപാർശയിൽ സ്കൂളുകളും കോളജുകളും മെയ് 31 വരെ അടച്ചിരിക്കണമെന്നും സ്വകാര്യ വാഹനങ്ങൾക്ക് കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ട് പൊതുഗതാഗതത്തിലെ നിയന്ത്രണം കുറച്ചുകാലം തുടരാനുമാണ് തീരുമാനം.

എയർകണ്ടീഷൻ ചെയ്യാത്ത കടകൾ പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും ഐടി, ബിടി കമ്പനികൾ, അവശ്യ സേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ, ഫാക്ടറികൾ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാനും തീരുമാനമുണ്ട്. അതേസമയം ഏപ്രില്‍ 14 വരെ ആരും വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലായിടത്തും പലചരക്കും പച്ചക്കറികളും വാങ്ങാന്‍ കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ആളുകള്‍ അനാവശ്യമായി പുറത്തു വന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.

ABOUT THE AUTHOR

...view details