ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് അസമില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസും പ്രക്ഷോഭരുമായുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. കനത്ത പ്രതിഷേധത്തെ തുടർന്ന് ഗുവാഹത്തിയില്‍ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ദിബ്രുഗഡ്,ടിന്‍സുക്കിയ ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.പ്രതിഷേധക്കാർ ദിബ്രുഗഡില്‍ അസം സ്റ്റേറ്റ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്‍റെ ബസ് സ്റ്റാന്‍ഡില്‍ തീയിട്ടു. സൈന്യം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ 10 ജില്ലകളില്‍ ഇന്‍റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.മേഘാലയയിലും ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി.
പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്കവേണ്ടെന്നും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ അറിയിച്ചു.ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. അസമിലെ ജനങ്ങള്‍ക്ക് പൂർണ സുരക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.