ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം അസമിന്‍റെ ജനസംഖ്യാ ശാസ്ത്രത്തില്‍ മാറ്റം വരുത്തുമെന്നും ഹിന്ദു നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ്. സിഎഎയില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു വികാസ് സിംഗ് ഇക്കാര്യം പറഞ്ഞത്.
പൗരത്വ നിയമം അസമിന്‍റെ ജനസംഖ്യാ ശാസ്ത്രത്തില്‍ മാറ്റം വരുത്തുമെന്ന് വികാസ് സിംഗ്
അസം അഭിഭാഷക അസോസിയേഷനുവേണ്ടിയാണ് വികാസ് സിംഗ് ഹാജരായത്. സിഎഎയെ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം.
അസം അഭിഭാഷക അസോസിയേഷനുവേണ്ടിയാണ് വികാസ് സിംഗ് ഹാജരായത്. സിഎഎയെ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം. സിഎഎ നടപ്പാക്കാൻ പോകുന്നില്ലെന്ന് ചില സംസ്ഥാനങ്ങൾ പോലും പറഞ്ഞിട്ടുണ്ട്. ഭരണഘടന തകർക്കുകയാണെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുകയെന്നതാണ് കേന്ദ്രത്തിന് അവശേഷിക്കുന്ന ഏക പോംവഴി. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷം അധികാരത്തിലിരിക്കുന്നതിനാൽ എത്ര സംസ്ഥാന സർക്കാരുകൾ പിരിച്ചുവിടും. ഇത്തരമൊരു സാഹചര്യം കേന്ദ്ര സർക്കാരിനെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും. പുതിയ നിയമത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന അജണ്ടയുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് ഫയല്‍ ചെയ്തതെന്നും ഇന്നാണ് ആദ്യ വാദം കേള്‍ക്കുന്നതെന്നും തങ്ങള്‍ ത്രിപുരയില്‍ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്നും പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര പ്രസിഡന്‍റ് പട്ടല്‍ കന്യ വ്യക്തമാക്കി.