കേരളം

kerala

ETV Bharat / bharat

ഏഴാം ഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ 68.43 ശതമാനം പോളിങ് - ഏഴാം ഘട്ട ഉപതെരഞ്ഞെടുപ്പ്

1000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏഴാം ഘട്ടത്തിൽ ജമ്മു ഡിവിഷനിൽ 72.95 ശതമാനവും കശ്മീർ ഡിവിഷനിൽ 68.22 ശതമാനവും പോളിംഗ് രേഖപ്പെടുത്തി

bypolls in J-K
bypolls in J-K

By

Published : Dec 17, 2020, 10:02 PM IST

ജമ്മു കശ്മീര്‍:കശ്മീരില്‍ നടന്ന ഏഴാം ഘട്ട ഉപതെരഞ്ഞെടുപ്പില്‍ 68.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സര്‍പഞ്ചില്‍ 58.64 ശതമാനമാണ് പോളിംങ്ങെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 76,866 വോട്ടർമാരാണുള്ളത്. ഇതില്‍ 39,727 പുരുഷന്മാരും 37139 സ്ത്രീകളുമാണ്.

1000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏഴാം ഘട്ടത്തിൽ ജമ്മു ഡിവിഷനിൽ 72.95 ശതമാനവും കശ്മീർ ഡിവിഷനിൽ 68.22 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

കാശ്മീർ ഡിവിഷനിൽ ബാൻഡിപോര ജില്ലയില്‍ 68.82 ശതമാനവും ബഡ്ഗാമില്‍ 54.54 ശതമാനവും ബാരാമുള്ളയില്‍ 53.02 ശതമാനവുമാണ് പോളിംഗ്. പോളിംഗ് ശതമാനത്തിൽ രാജൗരി ഒന്നാമതെത്തി. 84.85 ശതമാനമാണ് പോളിംഗ്. റിയാസി 83.98 ശതമാനവും ദോഡ 78.38 ശതമാനവുമാണ് പോളിംഗ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് സമാധാനപരവും സുഗമവുമായിരുന്നുവെന്ന് കമ്മിഷന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details