ബസ്സും ട്രക്കും കൂട്ടിയിടിച്ച് മഹാരാഷ്‌ട്രയിൽ പതിനഞ്ച് മരണം - bus hits truck: 15 dead, 35 injured
ദുലെയിലേക്ക് വന്നുകൊണ്ടിരുന്ന ബസ്സാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
മഹാരാഷ്‌ട്ര: ദുലെ ജില്ലയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് പതിനഞ്ച് പേർ മരിച്ചു. ഞായറാഴ്ച രാത്രി നിംഗുൽ ഗ്രാമത്തിനടുത്ത് നടന്ന അപകടത്തിൽ മുപ്പത്തിയഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ദോദൈക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്‍റേയും ട്രക്കിന്‍റേയും മുൻഭാഗം പൂർണ്ണമായും തകർന്നു. ക്രെയ്ൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു.
മഹാരാഷ്‌ട്ര ടൂറിസം മന്ത്രി സംഭവസ്ഥലം സന്ദർശിച്ചു. മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോട്ടുകൾ.