ഉത്തർപ്രദേശിൽ ബസ് അപകം; കണ്ടക്ടർ മരിച്ചു. എട്ട് പേർക്ക് പരിക്ക് - ബസ്സ് കുഴിയിൽ വീണ്
ചൊവ്വാഴ്ച പുലർച്ചെ 5.30നാണ് കാൺപൂരിൽ നിന്ന് സാഹിബാബാദിലേക്ക് പോവുകയായിരുന്ന ബസ് എക്ദിൽ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് വെച്ച് അപകടത്തിൽ പെട്ടത്
ലക്നൗ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസ് കുഴിയിൽ വീണ് കണ്ടക്ടർ മരിച്ചു. ഡ്രൈവറുൾപ്പെടെ എട്ട് പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 5.30നാണ് കാൺപൂരിൽ നിന്ന് സാഹിബാബാദിലേക്ക് പോവുകയായിരുന്ന ബസ് എക്ദിൽ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് വെച്ച് അപകടത്തിൽ പെട്ടത്. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് സൂപ്രണ്ട് രമ്യാഷ് സിംഗ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണെന്നും ഇയാളെ ചികിത്സക്കായി സൈഫായ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായും അദേഹം പറഞ്ഞു.