ഒഡിഷയിൽ കുടിയേറ്റക്കാരുമായി പുറപ്പെട്ട ബസ് മറിഞ്ഞ് ഒരു മരണം - migrants
സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു
ഒഡീഷയിൽ കുടിയേറ്റക്കാരുമായി പുറപ്പെട്ട ബസ് മറിഞ്ഞ് ഒരു മരണം
ഭുവനേശ്വർ: 40 കുടിയേറ്റക്കാരുമായി പുറപ്പെട്ട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒഷിഡയിൽ വെച്ചായിരുന്നു സംഭവം. ഗുജറാത്തിലെ സൂറത്തിൽ നിന്നും ഒഡിഷയിലെ ബെർഹാംപൂരിലേക്കാണ് ഇവർ പുറപ്പെട്ടത്. ഫുൾബാനിക്കും ബെർഹാംപൂരിനും ഇടയിൽ വെച്ചാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചുവെന്നും മറ്റെല്ലാവരേയും രക്ഷപ്പെടുത്തിയെന്നും സതേൺ റേഞ്ച് ഡിഐജി സത്യബ്രത ഭോയ് പറഞ്ഞു.