കേരളം

kerala

By

Published : Oct 5, 2019, 10:31 AM IST

ETV Bharat / bharat

കര്‍ണാടകയില്‍ വാഹനാപകടം; മൂന്ന് മരണം

ബസ് ഡ്രൈവറും യാത്രക്കാരായ രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. ചിത്രദുർഗ ജില്ലയിലെ ചാലക്കരെയിലാണ് അപകടമുണ്ടായത്.

കര്‍ണാടക

ബംഗലുരു: കര്‍ണാടകയില്‍ ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ജില്ലയിലെ ചാലക്കരെയിലാണ് അപകടമുണ്ടായത്. ബംഗലുരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവറും യാത്രക്കാരായ രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ചാലക്കരെയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details