കേരളം

kerala

ETV Bharat / bharat

നൂറുരാജ്യങ്ങളിലേക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ - യുപിഎ സര്‍ക്കാര്‍ രാജ്യ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്‌തില്ല

യുപിഎ സര്‍ക്കാര്‍ രാജ്യ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്‌തില്ലെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

By

Published : Sep 20, 2019, 6:33 AM IST

മുംബൈ: രാജ്യ സുരക്ഷയ്ക്ക് ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്ന യുപിഎ സര്‍ക്കാരിന്‍റെ വാദം തള്ളി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 2009ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയില്ലെന്ന് മോദി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മഹാറാലിയില്‍ പങ്കെടുക്കുകയായിരുന്നു മോദി. ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം രാജ്യത്തെ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയതിനൊപ്പം മറ്റു രാജ്യങ്ങളിലേക്കുള്ള വേണ്ട ബുള്ളറ്റ് പ്രൂഫ് കയറ്റുമതി ചെയ്യാൻ തുടങ്ങി. 100 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ നിര്‍മിത ബുള്ളറ്റ് പ്രൂഫ് കയറ്റുമതി ചെയ്‌തത്. റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഉടൻ തന്നെ ഇന്ത്യൻ എയര്‍ഫോഴ്‌സിന്‍റെ ഭാഗമാകും. രാജ്യസുരക്ഷയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിന് അന്നും ഇന്നും നിലപാടില്ല. 2014 വരെ അതിര്‍ത്തികളില്‍ ബുള്ളറ്റ് പ്രൂഫില്ലാതെയാണ് ജവാന്മാര്‍ ജോലി ചെയ്‌തിരുന്നത്. എന്‍ഡിഎ അധികാരത്തില്‍ വന്നതോടെ ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതെയായെന്നും മോദി പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details