മധ്യപ്രദേശിൽ 150ലേറെ വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു
ഭോപാലിലെ സർദാർ മൻസിൽ പാർക്കിങ് മേഖലയിലാണ് കെട്ടിടം തകർന്നത്. ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
മധ്യപ്രദേശിൽ 150 ലേറെ വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണു
ഭോപാൽ: മധ്യപ്രദേശില്‍ 150 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. ഭോപാലിലെ സർദാർ മൻസിൽ പാർക്കിങ് മേഖലയിലാണ് കെട്ടിടം തകർന്നത്. പാർക്ക് ചെയ്‌തിരുന്ന ആറോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പാർക്കിങ് ചാർജായി 1000 മുതൽ 1200 രൂപ വരെ അടച്ചതായി വാഹന ഉടമകൾ പറഞ്ഞു. അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ല.