കേരളം

kerala

ETV Bharat / bharat

ഇലക്‌ട്രിക് വാഹന ഉൽപാദനം; ആഗോള കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ

ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍. പ്രകൃതി സൗഹൃദ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനൊരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് രാജ്യത്തെ സ്‌റ്റീൽ വ്യവസായത്തിന്‍റെ സാധ്യതകൾ എങ്ങനെ വിനയോഗിക്കാമെന്ന് ലേഖകൻ ശാന്തനു റായ് വിശദീകരിക്കുന്നു

ബജറ്റ് 2020  ഇന്ത്യന്‍ വാഹന വിപണി  budget 2020  ഹൈബ്രിഡ് വാഹനങ്ങള്‍  ഇലക്ട്രിക് വാഹനങ്ങള്‍
ബജറ്റ് 2020: ഇന്ത്യയെ ആഗോള ഇലക്‌ട്രിക് വാഹന ഉൽപാദന കേന്ദ്രമാക്കുന്നതിൽ സ്‌റ്റീൽ വ്യവസായത്തിന്‍റെ പങ്ക്

By

Published : Jan 26, 2020, 7:22 AM IST

ഹൈദരാബാദ്: ഇന്ത്യയുടെ വാഹന വ്യവസായം മാറ്റത്തിന്‍റെ പാതയിലാണ്. വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ആശങ്കകൾ കൂടുന്നതിനാൽ, ഇലക്ട്രിക് വാഹനങ്ങൾ / സീറോ എമിഷൻ വാഹനങ്ങൾ എന്നിവ ക്രമേണ സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

2019ൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ച പോസിറ്റീവ് പ്രതികരണവും, 2020ലെ പ്രധാന ഓട്ടോമൊബൈൽ കമ്പനികളുടെ പദ്ധതികളും സൂചിപ്പിക്കുന്നത് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ആവശ്യകതയും (ഡിമാന്‍റ്) വിതരണവും (സപ്ലൈ) സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ്.

2030 ഓടെ ഗതാഗതത്തിനായി ഇലക്‌ട്രിക് മാർഗങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യയും ചൈനയും ലോകത്തെ നയിക്കുമെന്നാണ് അടുത്തിടെ പുറത്ത് വന്ന മോർഗൻ സ്‌റ്റാൻലി റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇന്ത്യ ഇതിനോട് പൊരുത്തപ്പെടുമോ?

ഓട്ടോമൊബൈൽ വ്യവസായത്തിലെ മാറ്റങ്ങൾ വിലപ്പെട്ട അവസരമാണ് ഇന്ത്യക്ക് സമ്മാനിക്കുന്നത്. ആഭ്യന്തര സ്‌റ്റീൽ വ്യവസായം കണക്കിലെടുക്കുമ്പോൾ, ഇന്ത്യക്ക് ആഗോള ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രമായി മാറാൻ കഴിയും.

ഇത് എങ്ങനെ സാധിക്കും?

ലിഥിയത്തിനു പുറമെ, ഇലക്ട്രിക് വാഹന നിർമാണത്തിൽ പുതിയ ഒരു നിർമാണ ഘടകം ഉപയോഗിച്ചാൽ ഉൽപാദനത്തിന്‍റെ മൊത്തം ചെലവ് കുറക്കുകയും, സുസ്ഥിരത ഉറപ്പാക്കുകയും, വാഹനത്തിന്‍റെ ഭാരം കുറക്കുകയും ചെയ്യാം. ഇതിനായി ഇലക്ട്രിക് വാഹന നിർമാണത്തിൽ ‘സ്‌റ്റീൽ’ തിരഞ്ഞെടുക്കാം, പ്രത്യേകിച്ചും അടുത്ത തലമുറയിലെ മൂല്യവർദ്ധിത സ്‌റ്റീലുകളായ അഡ്വാൻസ്‌സ് ഹൈ സ്ട്രെങ്ത് സ്‌റ്റീൽസ് (എഎച്ച്എസ്എസ്), ഇലക്ട്രിക് സ്‌റ്റീൽ പോലെയുള്ളവ.

ലിഥിയത്തിന്‍റെ കരുതൽ ശേഖരം എത്രത്തോളമുണ്ടെന്ന് അറിയാത്തതിനാൽ, ഇറക്കുമതിയെ ആശ്രയിക്കേണ്ടതുണ്ട്. ഇതിന് വിപരീതമായി, നമ്മുടെ ആഭ്യന്തര സ്‌റ്റീൽ മേഖലയുടെ സാധ്യതകൾ ഉയർത്തിക്കൊണ്ടു വന്നാൽ നമുക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

2018-19ൽ 106.54 ദശലക്ഷം ടൺ ദ്രാവക സ്‌റ്റീൽ ഉൽ‌പാദനത്തിൽ, മൂല്യവർധിത സ്‌റ്റീലുകളുടെ (എഎച്ച്എസ്എസ്, ഇലക്ട്രിക് സ്‌റ്റീൽ) പങ്ക് 8-10% ൽ വളരെ കുറവാണ്, അതിനാൽ ഇറക്കുമതിയെ ആശ്രയിച്ചിരുന്നു.

ആഭ്യന്തര നിർമാണ മേഖല നേരിടുന്ന ഒരു പ്രധാന തടസമിതാണിത്. ഇത് മൂലമാണ് നമുക്ക് ആഗോള തലത്തിലും നേതൃത്വത്തിലേക്കെത്താൻ സാധിക്കാത്തത്. അതിനാൽ, രാജ്യത്ത് മൂല്യവർധിത സ്‌റ്റീലിന്‍റെ ഉൽപാദനം വർധിപ്പിക്കേണ്ടതായുണ്ട്.

ബജറ്റ് 2020-21: ആനുകൂല്യങ്ങൾ, സബ്‌സിഡികൾ എന്നിവയുടെ ആവശ്യകത

മൂല്യ വർധിത സ്‌റ്റീൽ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിന് പ്രോത്സാഹനങ്ങൾ‌ ആവശ്യമാണ്. മൂല്യ വർധിത സ്‌റ്റീലിന്‍റെ അളവിന് അനുസൃതമായി നിർമാതാക്കൾക്ക് സബ്‌സിഡി നൽകുക എന്നതാണ് ഒരു നിർദ്ദേശം. രണ്ട്, ഇറക്കുമതി ചെയ്‌ത പ്ലാന്‍റിനും യന്ത്രങ്ങൾക്കും ഇറക്കുമതി സബ്‌സിഡി നൽകുന്നതും, നികുതി ഇളവുകൾ നൽകുന്നതും ഈ മേഖലയുടെ വളർച്ചക്ക് സഹായിക്കും.

ചുരുക്കത്തിൽ, ഈ മേഖലയിൽ ശരിയായ സമയത്ത് ശരിയായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുക വഴി ഇന്ത്യയെ ഒരു ആഗോള ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രമായി മാറ്റാൻ കഴിയും. സ്‌റ്റീൽ, ഓട്ടോ മൊബൈൽ വ്യവസായങ്ങളുൾപ്പടെയുള്ളവക്ക് ട്രില്യൺ ഡോളർ വിപണി അവസരങ്ങൾ തുറന്ന് നൽകുന്നതിനും അനുയോജ്യമായ ചുറ്റുപാട് സൃഷ്‌ടിക്കാൻ ഇത്തരം നടപടികളിലൂടെ സാധിക്കും. ഇത് സമ്പദ്‌വ്യവസ്ഥയുടെ സമഗ്ര വളർച്ചയിലേക്ക് നയിക്കും

(ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് രാജ്യത്തെ സ്‌റ്റീൽ വ്യവസായത്തിന്‍റെ സാധ്യതകൾ എങ്ങനെ വിനയോഗിക്കാമെന്ന് ഈ ലേഖനത്തിൽ ശാന്തനു റായ് വിശദീകരിക്കുന്നു.)

ABOUT THE AUTHOR

...view details