ലക്‌നൗ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്‌പി ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് മായാവതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്നും 2007 ആവർത്തിക്കുമെന്നും ബിഎസ്‌പി നേതാവ് മായാവതി പറഞ്ഞു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്; ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്‌പി
ഉത്തർപ്രദേശിൽ ബിഎസ്‌പി ഭരണത്തിൽ വന്നാൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്ന് പിറന്നാൾ ദിനത്തിൽ മായാവതിയുടെ പ്രഖ്യാപനം
വാക്‌സിൻ വിതരണത്തിൽ കേന്ദ്ര സർക്കാർ തീരുമാനത്തെ ബിഎസ്‌പി സ്വാഗതം ചെയ്യുന്നു. ഉത്തർപ്രദേശിൽ ബിഎസ്‌പി ഭരണത്തിൽ വന്നാൽ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ നൽകുമെന്നും മായാവതി പറഞ്ഞു. അതേസമയം കർഷക സമരത്തിൽ കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ബിഎസ്‌പി കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചതായും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ പാർട്ടി പ്രവർത്തകരും ഐക്യത്തോടെ ഈ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ആരംഭിക്കണമെന്നും പിറന്നാൾ ദിനത്തിൽ മായാവതി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.