ന്യൂഡൽഹി: ബിഎസ്എൻഎല്‍ തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപക നിരാഹാര സമരത്തിനൊരുങ്ങുന്നു. ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി കൈകൊണ്ട മന്ത്രിസഭാ തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ നിരാഹാര സമരത്തിനിറങ്ങുന്നത്. പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തിനായാണ് നാളെ സമരം ആരംഭിക്കുന്നതെന്ന് ഓൾ യൂണിയൻസ് ആന്‍റ് അസോസിയേഷൻസ് ഓഫ് ബിഎസ്എൻഎൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ബിഎസ്എൻഎൽ തൊഴിലാളികൾ നാളെ മുതൽ നിരാഹാര സമരത്തിലേക്ക് - ഓൾ യൂണിയൻസ് ആന്‍റ് അസോസിയേഷൻസ് ഓഫ് ബിഎസ്എൻഎൽ
ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി കൈകൊണ്ട മന്ത്രിസഭാ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ നിരാഹാര സമരത്തിനിറങ്ങുന്നത്.
നാളെ മുതൽ ബിഎസ്എൻഎൽ തൊഴിലാളികൾ നിരാഹാര സമരത്തിലേക്ക്
ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനുമായി 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് കഴിഞ്ഞ വർഷം മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി ബിഎസ്എൻഎൽ തൊഴിലാളികൾ രംഗത്ത് വന്നത്.