ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് വധിച്ചു - ഇന്ത്യൻ അതിർത്തി
ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫിന്‍റെ പ്രതിരോധത്തിൽ ഇവർ കൊല്ലപ്പെട്ടത്
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് കൊലപ്പെടുത്തി
ചണ്ഡിഗഡ്: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ച് പേർ ബിഎസ്എഫ് വെടിവെപ്പിൽ കൊലപ്പെട്ടു. ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലൂടെയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ബിഎസ്എഫിന് നേരെ അക്രമികൾ വെടിയുതിർക്കുകയും തുടർന്ന് ബിഎസ്എഫ് തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.