കേരളം

kerala

ETV Bharat / bharat

നിരീക്ഷണ ഗോപുരത്തില്‍ നിന്ന് വീണ് സൈനികന്‍ മരിച്ചു - രാജസ്ഥാൻ

ഉത്തര്‍പ്രദേശ് സ്വദേശി സത്യപാലാണ് അപകടത്തില്‍പ്പെട്ടത്.

BSF jawan killed  Indo-Pak border  സൈനികന്‍ മരിച്ചു  രാജസ്ഥാൻ  ബിഎസ്എഫ്
നിരീക്ഷണ ഗോപുരത്തില്‍ നിന്ന് വീണ് സൈനികന്‍ മരിച്ചു

By

Published : Mar 10, 2020, 10:21 PM IST

ഗംഗാ നഗര്‍:രാജസ്ഥാനിലെ ഗംഗാ നഗറിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ഗോപുരത്തില്‍ നിന്ന് വീണ് സൈനികന്‍ മരിച്ചു. ചിത്രകൂട്ട് പോസ്‌റ്റില്‍ നിരീക്ഷണം നടത്തിയിരുന്ന അതിര്‍ത്തി സുരക്ഷാ വിഭാഗത്തിലെ സൈനികനായ ഉത്തര്‍പ്രദേശ് സ്വദേശി സത്യപാലാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സൈനികന്‍ ഗോപുരത്തിന്‍റെ മുകളില്‍ നിന്ന് വീഴാനുണ്ടായ കാരണത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details