ഗാന്ധിനഗര്‍:ഗുജറാത്ത് തീരത്ത് നിന്ന് പാകിസ്ഥാനി ബോട്ട് ബിഎസ്‌എഫ് പിടിച്ചെടുത്തു. 35 വയസുകാരനായ മത്സ്യത്തൊഴിലാളിയേയും അറസ്റ്റ് ചെയ്‌തതായി ബിഎസ്‌എഫ് പറഞ്ഞു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കും ഗുജറാത്തിലെ റാച്ച് ഓഫ് കച്ചിനുമിടയിലെ സര്‍ ക്രീക്കില്‍ വെച്ചാണ് ബോട്ട് പിടികൂടിയത്.
ഗുജറാത്ത് തീരത്ത് നിന്ന് പാകിസ്ഥാനി ബോട്ട് പിടികൂടി - BSF apprehends Pakistani fisherman
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കും ഗുജറാത്തിലെ റാച്ച് ഓഫ് കച്ചിനുമിടയിലെ സര്‍ ക്രീക്കില്‍ വെച്ചാണ് ബോട്ട് പിടികൂടിയത്
ഗുജറാത്ത് തീരത്ത് പാകിസ്ഥാനി ബോട്ട് ബിഎസ്‌എഫ് പിടിച്ചെടുത്തു
പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഇതുവരെ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബര്‍ 17ന് പാകിസ്ഥാനില്‍ നിന്നുള്ള രണ്ട് തീവ്രവാദികളെ ബിഎസ്‌എഫ് കൊലപ്പെടുത്തിയിരുന്നു. അവരുടെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെത്തിയിരുന്നു.