ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപം പാലം തകര്‍ന്നു വീണു. പാലത്തിലൂടെ ഭാരം കൂടിയ യന്ത്ര സാമഗ്രികളുമായി ട്രക്ക് കടക്കവെയാണ് പാലം തകര്‍ന്ന് ട്രക്ക് താഴേക്ക് പതിക്കുന്നത്. ട്രക്കിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തരാഖണ്ഡിലെ ചൈനീസ് അതിര്‍ത്തിക്ക് സമീപം പാലം തകര്‍ന്നു വീണു
ഭാരം കൂടിയ യന്ത്ര സാമഗ്രികളുമായി ട്രക്ക് കടക്കവെയാണ് പാലം തകര്‍ന്നത്. ട്രക്ക് താഴേക്ക് പതിക്കുകയും ട്രക്കിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.
ഉത്തരാഖണ്ഡിലെ ചൈനീസ് അതിര്‍ത്തിക്ക് സമീപം പാലം തകര്‍ന്നു വീണു
ലിയാം ജോഹര്‍ താഴ്‌വരയില്‍ മുന്‍സിയാരി തെഹ്‌സിലിലെ ദാപ മിലാം റോഡിലാണ് അപകടം ഉണ്ടായത്. മിലാമില്‍ നിന്ന് ചൈന അതിര്‍ത്തിയിലേക്ക് 65 കിലോമീറ്റര്‍ പാത നിര്‍മിക്കുന്നതിനായി യന്ത്ര സാമഗ്രികള്‍ ട്രക്കില്‍ കൊണ്ടു പോകുകയായിരുന്നു. പാലം തകര്‍ന്നതോടെ പ്രദേശത്തെ ഏഴായിരത്തോളം ആളുകളും ആര്‍മിയും,ഐടിബിപി സേനയും പ്രതിസന്ധിയിലായി.